സർക്കാർ കടിഞ്ഞാൻ ഇട്ടിട്ടും അവസാനിക്കാതെ അൻവർ ആശുപത്രിയുടെ ഫീസ് കൊള്ള ; ചൊവ്വാഴ്ച ചികിത്സ കഴിഞ്ഞിറങ്ങിയ ചോറ്റാനിക്കര സ്വദേശിയിൽ നിന്നും ഈടാക്കിയത് 143,506 രൂപ : ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ മുൻകൂർ വാങ്ങിയെന്നും ആരോപണം

സ്വന്തം ലേഖകൻ

ആലുവ: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയുടെ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടും സ്വകാര്യ ആശുപത്രികളിൽ ഇനിയും അവസാനിക്കാതെ ഫീസ് കൊള്ള.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച 11 ദിവസത്തെ ചികിത്സ കഴിഞ്ഞ് മടങ്ങിയ ചോറ്റാനിക്കര സ്വദേശിനിയുടെ ബന്ധുക്കളിൽ നിന്നും ഫീസ് കൊള്ളയിൽ വിവാദത്തിൽപ്പെട്ട ആശുപത്രി ഈടാക്കിയത് 1,43,506 രൂപയാണ്.

രോഗിയെ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപായി ഒരു ലക്ഷം രൂപ മുൻകൂറായി വാങ്ങിയിരുന്നു. ബാക്കി 43,506 രൂപ അടച്ച ശേഷമാണ് രോഗിയെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ഒരു ദിവസം ഓക്‌സിജൻ ഉപയോഗിച്ചതായി ആശുപത്രി അധികൃതർ പറയുന്നു.

ഇതിനുപുറമെ കൊവിഡ് പോസിറ്റീവായി വീട്ടിൽ വിശ്രമിക്കുമ്പോൾ കട്ടിലിൽ നിന്നും വീണ് തലയിൽ മുറിവേറ്റിരുന്നു. ഇവിടെ അഞ്ച് തുന്നലുകൾ ഇട്ടിട്ടുണ്ട്. ഇതാണ് കോവിഡ് ചികിത്സയ്ക്ക് പുറമെ അധികമുണ്ടായ ചികിത്സ.

നാല് ദിവസം കഴിഞ്ഞ് തുന്നൽ നീക്കുന്നതിനായി ആശുപത്രിയിൽ മടങ്ങിയെത്തേണ്ടതിനാൽ അമിത നിരക്കിനെതിരെ പരാതി നൽകാൻ വീട്ടുകാർ ഭയപ്പെടുകയാണ്.

ബില്ലിൽ സി.എഫ് എന്ന ഇനത്തിൽ 38,500 രൂപയാണ് ചുമത്തിയിട്ടുള്ളത്. സി.എഫ് എന്താണെന്ന് വ്യക്തമാക്കാൻ മാദ്ധ്യമ പ്രവർത്തകർ ബന്ധപ്പെട്ടിട്ടും ആശുപത്രി അധികൃതർ തയ്യാറായില്ല. വേണമെങ്കിൽ ആശുപത്രിയിലെ അക്കൗണ്ട്‌സിൽ നേരിട്ടെത്തി തിരക്കാനാണ് പി.ആർ.ഒ മറുപടി നൽകിയത്.

നഴ്‌സിംഗ് ചാർജ് എന്ന പേരിൽ 22000 രൂപയുണ്ട്. മരുന്നിന് 17156 രൂപയാണെങ്കിൽ മെഡിക്കൽ ചാർജ് എന്ന പേരിൽ 22000 രൂപയുമുണ്ട് ബില്ലിൽ.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നും ചികിത്സ തേടിയ രോഗികളുടെ ബന്ധുക്കളുടെ പരാതിയിലും ഇതേ ആശുപത്രിക്കെതിരെ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികെയാണ്. ഇതിനിടെയാണ് പുതിയ വിവാദം.

Top