എല്ലാ ജില്ലകളിലെയും മെഡിക്കൽ സ്റ്റോറുകളിലും ഇനി സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരിശോധന : നടപടി കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധന

കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ബ്രാഞ്ച് പോലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്ര അറിയിച്ചു.

എല്ലാ ജില്ലകളിലെയും മെഡിക്കൽ സ്റ്റോറുകൾ അടക്കമുളള സ്ഥാപനങ്ങളിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തും.കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് വിൽക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

Top