പത്തനംതിട്ടയിൽ 14കാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി ;മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട : ചിറ്റാറിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. കുമരംകുന്ന് കോളനിയിൽ കൃഷ്ണകുമാറിന്റെ മകൾ നീനുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 14 വയസായിരുന്നു.

വീടിനു സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയി തിരിക്ക എത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top