കോട്ടയത്ത് വണ്ടിയ്ക്ക് പിന്നിൽ കെട്ടിയിട്ട നായയുമായി യുവാവ് കാറോടിച്ചത് കിലോമീറ്ററുകളോളം ;ടാറിട്ട വഴിയിലൂടെ നിരങ്ങി ഗുരുതരമായി പരിക്കേറ്റ നായയ്ക്ക് ദാരുണാന്ത്യം : അയർക്കുന്നം സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം : അയർക്കുന്നത്ത് വണ്ടിയ്ക്ക് പിന്നിൽ കെട്ടിയിട്ട നായയുമായി യുവാവ് കാറോടിച്ചത് കിലോമീറ്ററുകളോളം. ടാറിട്ട വഴിയിലൂടെ നിരങ്ങി ഗുരുതരമായി പരിക്കേറ്റ നായ ചത്തു.ഇതോടെ നാട്ടുകാർ പരാതിയുമായി പൊലീസിൽ സമീപിച്ചത്. സംഭവത്തിൽ അയർക്കുന്നം സ്വദേശിയായ ജെഹു കുര്യൻ തോമസിനെ പൊലീസ് പിടികൂടി. എന്നാൽ നായയെ പിന്നിൽ കെട്ടിയിട്ടിരുന്ന വിവരം താൻ അറിഞ്ഞില്ലെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം പുലർച്ചെ അയർക്കുന്നം ചേന്നാമറ്റം റോഡിൽ പുലർച്ചെ ആറരയോടെയാണ് സംഭവം. നാട്ടുകാരാണ് കാറിനു പിന്നിൽ കെട്ടിവലിച്ച നിലയിൽ കാർ പോകുന്നതു കണ്ടത്. സിസിടിവിയിലും ഇത് കണ്ടെത്തിയതോടെ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.

എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ വാഹന നമ്പർ വ്യക്തമായിരുന്നില്ല. തുടർന്ന് ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

എന്നാൽ ഞായറാഴ്ച രാവിലെ അയർക്കുന്നത്തു നിന്ന് പണമെടുക്കാൻ പോയ താൻ എടിഎമ്മിന് മുന്നിൽ വാഹനം നിർത്തിയപ്പോഴാണ് നായ കയറിൽ കുരുങ്ങിയ നിലയിൽ ചത്തു കിടക്കുന്നതാണ് കണ്ടെതെന്നാണ് യുവാവ് പൊലീസ് മൊഴി നൽകിയത്.

കഴിഞ്ഞ ദിവസം രാത്രി മഴ പെയ്‌പ്പോൾ യുവാവിന്റെ അച്ഛൻ നായയെ വാഹനത്തിനു പിന്നാൽ കെട്ടിയിടുകയായിരുന്നു. ഇത് അറിയാതെയാണ് താൻ പുലർച്ചെ വാഹനമെടുത്തതെന്നും പൊലീസിനോട് പറഞ്ഞു.

Top