ഖുർആൻ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ;യുവാവിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കണ്ണൂർ: ഖുർആൻ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പാപിനോശേരി സ്വദേശിയായ മുനീസിനെ(22)തിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തളിപ്പറമ്പ് നഗരസഭാ പരിധിയിലെ 11 വയസുകാരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരയായ കുട്ടി നേരിട്ടാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്.പാപ്പിനിശേരിയിലുള്ള ബന്ധു വീട്ടിൽ താമസിക്കുന്ന കുട്ടിയെ ഈ മാസം നാലിന് രാത്രി കിടപ്പുമുറിയിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്.

ഖുർആൻ പഠിക്കാനായി ബന്ധു വീട്ടിൽ നിന്നും തിരിച്ചു വീട്ടിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതാണ് സംശയം ഉണ്ടാക്കിയത്. മാതാപിതാക്കൾ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

തുടർന്ന് മാതാപിതാക്കൾ തളിപ്പറമ്പ് പൊലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുവായ 22കാരനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

Top