ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കച്ചവടക്കാരനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പൊലീസ് പിടിയിൽ ; വർഗീസിനെ സെബാസ്റ്റ്യൻ ആക്രമിച്ചത് പതിവായി ശവപ്പെട്ടി കാണുന്നുവെന്ന് ആരോപിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കച്ചവടക്കാരനെ അയൽവാസി പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് പതിവായി ശവപ്പെട്ടി കാണുന്നുവെന്ന് ആരോപിച്ച്. ശവപ്പെട്ടിക്കച്ചവടക്കാരനായ അരുവിയോട് കാരമൂല റോഡരികത്ത് വീട്ടിൽ വർഗീസിനെയാണ് (47) അയൽവാസിയായ അരുവിയോട് തൈപ്പറമ്പ് വീട്ടിൽ സെബാസ്റ്റ്യൻ(50) ആക്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ വർഗീസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. രണ്ടു കാലിനും സ്വാധീനമില്ലാത്ത 80 ശതമാനത്തിലേറെ ശാരീരികവൈകല്യമുള്ള വർഗീസ് ആറു വർഷത്തിലേറെയായി അരുവിയോട് പള്ളിവിള റോഡിനരികലായി വീടിനോടു ചേർന്ന കെട്ടിടത്തിൽ ശവപ്പെട്ടിക്കട നടത്തിവരികെയായിരുന്നു.

കച്ചവടത്തിനായി ശവപ്പെട്ടികൾ നിരത്തിവയ്ക്കുന്നതിൽ എതിർവശത്തു താമസിക്കുന്ന സെബാസ്റ്റ്യനും വീട്ടുകാരും നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പതിവായി ശവപ്പെട്ടി കാണുന്നുവെന്നതാണ് അവരുടെ വിദ്വേഷത്തിനു കാരണം.

വർഗീസിന്റെ കട പൂട്ടിക്കാനായി ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കും മാരായമുട്ടം പോലീസിനും സെബാസ്റ്റ്യൻ പല തവണ പരാതികൾ നൽകിയിരുന്നു. അധികൃതരെത്തി പരിശോധിച്ചെങ്കിലും നിയമവിരുദ്ധമായിട്ടുള്ള നിർമാണപ്രവർത്തനങ്ങളൊന്നും കണ്ടെത്തിയില്ല.

അധികൃതരുടെ നിർദ്ദേശത്തിന് പിന്നാലെ ശവപ്പെട്ടികൾ പുറത്തുകാണാതെ ടാർപ്പോളിനും സാരിയും കൊണ്ടു മറച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീട് കാര്യങ്ങൾ സമാധാനമായി പോകുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ ആക്രമണമുണ്ടായത്.

വീടിന്റെ ടെറസ്സിന്റെ മുകളിൽനിന്ന് പെട്രോൾ നിറച്ച നിരവധി കുപ്പികൾ വർഗീസിന്റെ കടയിലേക്കു വലിച്ചെറിഞ്ഞ ശേഷം സെബാസ്റ്റ്യൻ തീപ്പന്തവും അതിലേക്കു വലിച്ചെറിഞ്ഞു. ഈ സമയം കടയിൽ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വർഗീസ്. രണ്ടു കാലുകൾക്കും സ്വാധീനക്കുറവുള്ളതിനാൽ ഓടി രക്ഷപ്പെടാനും സാധിക്കാതെ വരികെയായിരുന്നു.

ദേഹത്തു വീണ പെട്രോളിൽ തീ പടർന്നുപിടിച്ചു. കടയിൽനിന്ന് റോഡിലേയ്ക്ക് ഉരുണ്ടു നീങ്ങിയ വർഗീസിന്റെ ശരീരത്തിലെ തീ പരിസരവാസികളെത്തിയാണ് കെടുത്തിയത്. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പാറശ്ശാലയിൽനിന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് മാരായമുട്ടം സി.ഐ. അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തു.

Top