തിരുവനന്തപുരത്ത് ഊബർ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ ;യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയത് കഞ്ചാവ് മാഫിയയുടെ വിവരങ്ങൾ പൊലീസിന് ചോർത്തിക്കൊടുത്തുവെന്ന് ആരോപിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഊബർ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ.സംഭവത്തിൽ സജാദ്, സനൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മയക്കുമരുന്ന്-കഞ്ചാവ് മാഫിയയുടെ വിവരങ്ങൾ പൊലീസിന് ചോർത്തിക്കൊടുത്തെന്ന് ആരോപിച്ചാണ് യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇരുവരെയും ഇന്നലെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് മയക്കുമരുന്ന് കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ചാക്ക ട്രാവൻകൂർ മാളിന് സമീപം വാടകക്ക് താമസിക്കുന്ന യൂബർ ടാക്‌സി ഡ്രൈവറാ സമ്പത്തിനെ (35) തിങ്കളാഴ്ച പുലർച്ച രേണ്ടാടെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

്ഊബർ ഡ്രൈവറായ സമ്പത്തിന് തലസ്ഥാനത്തെ കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടായിരുന്നു.കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ടാണ് സമ്പത്ത് പെരുമാതുറ സ്വദേശികളായ സനൽ, സജാദ് എന്നിവരുമായി അടുക്കുന്നത്. മൂന്നുമാസം മുൻപ് കഞ്ചാവുമായി പോകുന്നതിനിടയിൽ സനലിനെ ആറ്റിങ്ങൽ പൊലീസ് പിടികൂടിയിരുന്നു.

എന്നാൽ സമ്പത്താണ് തന്നെ ഒറ്റുകൊടുത്തതെന്ന സംശയം സനലിന് ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാത്രി സമ്പത്ത് വാടകക്ക് ാമസിക്കുന്ന ചാക്കയിലെ വീട്ടിലെത്തിയ ഇരുവരും സമ്പത്തുമായി ചേർന്ന് മദ്യപിച്ചിരുന്നു.

തുടർന്ന് മദ്യലഹരിയിലായ മൂവരും പൊലീസിന് വിവരം ചോർത്തി നൽകിയതിനെക്കുറിച്ച് സംഭാഷണമായി. വാക്കുതർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് സമ്പത്തിനെ മർദിക്കുകയും കത്തിയെടുത്ത് കഴുത്തിലും കാലിലും കുത്തുകയുമായിരുന്നു.

55ഓളം കുത്തുകളാണ് സമ്പത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. സമ്പത്തിനെ ആക്രമിക്കുന്നതിനിടയിൽ സനലിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇതേതുടർന്ന് സനൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സനലിന്റെ പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇയാളിൽനിന്ന് ലഭിച്ച വിവരത്തെതുടർന്ന് പൊലീസ് ഡോക്ടറെയും കൂട്ടി എത്തിയപ്പോഴാണ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സജാദിനെയും പൊലീസ് പിടികൂടുകയായിരുന്നു.

Top