കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം: കൊല്ലത്ത് വധുവിന്റെ പിതാവും ബന്ധുവും പൊലീസ് പിടിയിൽ ;ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം: കോവിഡ് മഹാമാരിയ്ക്കിടയിൽ പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിത്തോട്ടം സ്റ്റേഷൻ പരിധിയിലെ വാടിയിലുള്ള ആരാധനാലയത്തിെന്റ ഹാളിലാണ് സംഭവം.
വിവാഹത്തിൽ അനുവദനീയമായതിൽ അധികം പേർ പെങ്കടുത്തു.

ഇതേതുടർന്ന് വധുവിെന്റ പിതാവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ഇതിന് പുറമെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ വ്യക്തമാക്കി.

അതേസമയം കോവിഡ് മാനദണ്ഡ ലംഘനങ്ങൾക്കെതിരെ താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ 43 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്.പുരം, നീണ്ടകര, പന്മന, തേവലക്കര, തൊടിയൂർ മേഖലകളിൽ 22 കേസുകളിൽ പിഴയീടാക്കി.

78 എണ്ണത്തിന് താക്കീത് നൽകി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോൺ, ഇട്ടിവ, കടയ്ക്കൽ, കരീപ്ര, കുളക്കട, കുമ്മിൾ, മേലില, മൈലം, നെടുവത്തൂർ, നിലമേൽ, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂർ, വെളിയം, വെട്ടിക്കവല, വെളിനല്ലൂർ പ്രദേശങ്ങളിൽ 16 കേസുകളിൽ പിഴയീടാക്കിയിട്ടുണ്ട്.

Top