സംസ്ഥാനത്ത് ലോക് ഡൗൺ തുടരണോ വേണ്ടയോ ഇതുവരെ തീരുമാനിച്ചിട്ടില്ല ;തീരുമാനമെടുക്കുക പ്രതിദിന കോവിഡ് കേസുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചായിരിക്കുമെന്ന് ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗൺ തുടരണോ വേണ്ടയോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കുക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയായിരിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ എത്ത്രോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മെയ് മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഫലം അടുത്തമാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രതിദിന കോവിഡ് കേസുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കോവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. അതിനാൽ ഈ രോഗങ്ങൾക്കെതിരെയും ജനങ്ങൾക്ക് ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് തന്നെ കോവിഡ് പ്രതിദിന കണക്കിൽ നിലവിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പ്രതിദിന കോവിഡ് കേസുകളോടൊപ്പം തന്നെ നേരത്തെക്കാൾ അപേക്ഷിച്ച് മരണനിരക്ക് ഉയരുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം 176 കോവിഡ് മരണങ്ങളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 1,117 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ 7170 ആയി ഉയർന്നിരിക്കുകയാണ്.

മെയ് 12 നാണ് കോവിഡ് മരണ സംഖ്യ ആറായിരം കടന്നത്. പത്ത് ദിവസം കൊണ്ട് ഏഴായിരവും കടന്നിരിക്കുകയാണ്. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കേരളത്തിൽ മരണസംഖ്യ ഉയരുമെന്നാണ് ആരോഗ്യവിദ്ഗധരുടെ മുന്നറിയിപ്പ്.

Top