വിദേശത്തേക്ക് ജോലി-പഠന ആവശ്യങ്ങൾക്കായി പോകുന്നവരും വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽ ;മുൻഗണനയുള്ളവരിൽ പരീക്ഷാ മൂല്യനിർണ്ണയ ക്യാംപിൽ നിയമിച്ച അധ്യാപകർ ഉൾപ്പടെ 11 വിഭാഗങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ മുൻഗണനയിൽ വിദേശത്തേക്ക് ജോലി പഠന ആവശ്യങ്ങൾക്കായി പോകുന്നവരും. വാക്‌സിനേഷൻ നൽകുന്നവരിൽ മുൻഗണനയിലേക്ക് 11 വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുൻഗണനാ വിഭാഗങ്ങൾ ഇവർ

ഭക്ഷ്യ സിവിൽ സപ്ലൈസ് വിഭാഗത്തിലെ ഫീൽഡ് സ്റ്റാഫ്

എഫ്‌സിഐയുടെ ഫീൽഡ് സ്റ്റാഫ്

പോസ്റ്റൽ വകുപ്പിലെ ഫീൽഡ് സ്റ്റാഫ്

സാമൂഹ്യനീതി വകുപ്പിലെ ഫീൽഡ് സ്റ്റാഫ്

വനിത ശിശുവികസന വകുപ്പിലെ ഫീൽഡ് സ്റ്റാഫ്

മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് സ്റ്റാഫ്

ഫിഷറീസ് വകുപ്പിലെ ഫീൽഡ് സ്റ്റാഫ്

എസ്എസ്എൽസി, എച്ച്എസ്സിവിഎച്ച്എസ്സി തുടങ്ങിയ പരീക്ഷാ മൂല്യനിർണയ ക്യാംപിൽ നിയമിച്ച അധ്യാപകർ

പോർട്ട് സ്റ്റാഫ

വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്‌സിനേഷൻ നിർബന്ധമുള്ളവർ

കടൽ യാത്രക്കാർ

Top