യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കോവിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ

മരങ്ങാട്ടുപിള്ളി: യൂത്ത് കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അവശ്യവസ്തുക്കൾ, ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചു നൽകുന്നതിന് 14 അംഗ ടീം ആണ് തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുന്നത്. കോവിഡ് വാക്‌സിൻ രജിസ്ട്രേഷന് 9633417791, 9746717478 എന്നീ നമ്പരുകളിൽ വിളിച്ചാൽ സഹായം ലഭ്യമാണ്. മരണപ്പെടുന്ന കോവിഡ് രോഗികളുടെ മൃതസംസ്കാരം നടത്താനും പരിശീലനം ലഭിച്ച വോളന്റിയർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിർധനരായ ആളുകൾക്കും വാഹനസൗകര്യം ലഭ്യമല്ലാത്തവർക്കും ആശുപത്രി യാത്രകൾക്ക് ‘കോവിഡ് ട്രാൻസ്പോർട്’ സേവനവും (9495010393)
ലഭ്യമാണെന്ന് മണ്ഡലം പ്രസിഡന്റ് സൈജു ജോസഫ് അറിയിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ അരുൺ പി തങ്കച്ചൻ,ജിനു ജോർജ്, ജിബിൻ ജോസ് നടയ്ക്കൻ, നിധിൻ സുകുമാരൻ, അനീഷ് കുറിച്ചിത്താനം, അലൻ പാവയ്ക്കൽ, ജിതിൻ ജോസഫ്, എഡ്വിൻ താമരക്കാട്ട്, സബിൻ കുര്യാക്കോസ്, ജോജോ ജോസ്, അമൽ ഗോപാലകൃഷ്ണൻ, എബിൻ മടുക്കയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സേവനങ്ങൾ ഏകോപിപ്പിക്കുന്നത്

Top