രാജ്യത്ത് ശമനമില്ലാതെ കോവിഡ് :കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 42,766 പേർക്ക്; റിപ്പോർട്ട് ചെയ്തത് 1206 കോവിഡ് മരണങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ശമനമില്ലാതെ കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 42766 പേർക്കാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3.07 കോടിയായി ഉയർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉള്ളത്. 1206 മരണങ്ങളാണ് കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്തത്. ഇത് വെളളിയാഴ്ചത്തെ കണക്കിനെക്കാൾ 300ഓളം കൂടുതലാണ്.

45,254 പേർ ഇന്ന് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതോടെ രോഗമുക്തി നിരക്ക് ഇന്ന് ഉയർന്ന് 97.2 ശതമാനമായി ഉയർന്നു.രാജ്യത്തെ ആക്ടീവ് കേസ് ലോഡ് 4,55,033 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.19 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.34 ശതമാനവും.

ഇതുവരെ രാജ്യത്ത് 42.9 കോടി സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ 19.55 ലക്ഷം സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആറിന്റെ റിപ്പോർട്ട്. 37.21 കോടി ഡോസ് വാക്‌സിനുകൾ രാജ്യത്താകെ ഇതുവരെ നൽകിയിട്ടുണ്ട്. ഇതിൽ ഇന്നലെ നൽകിയത് 30.55 ലക്ഷം ഡോസാണ്.

Top