രാജ്യത്ത് 44,643 പേർക്ക് കൂടി കോവിഡ് ;ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ :41,096 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ

ഡൽഹി: രാജ്യത്ത് ഇന്നും നാൽപ്പതിനായിരത്തിലേറെ കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,643 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 1661 കേസുകളാണ് ഇന്ന് മാത്രം വർധിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നാണ് ഇന്നും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,040 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

464 പേർ കൂടി കോവിഡിന് കീഴടങ്ങിയതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4.26 ലക്ഷം (4,26,754) ആയി.

16 ലക്ഷത്തോളം പരിശോധനകൾ കൂടി നടത്തിയപ്പോൾ 41,096 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 97.36 ശതമാനമാണ് രാജ്യത്തെ ഇതുവരെയുള്ള രോഗമുക്തി നിരക്കുകൾ

Top