കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലും : ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്രസമിതി

സ്വന്തം ലേഖകൻ

 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച ചിലരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലും ഉണ്ടെന്ന് റിപ്പോർട്ട്. എന്നാൽ ഇത് ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി. വാക്‌സിൻ എടുത്തതിന് ശേഷമുണ്ടാവുന്ന പ്രതികൂല ഫലങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രം നിയോഗിച്ച സമിതിയുടെതാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴത്തെ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന കേസുകളെ ഉണ്ടായിട്ടുളളു. ഈ അവസ്ഥ റിപ്പോർട്ട് കേസുകളുടെ എണ്ണം വളരെ കുറവാണെന്നുമാണ് സമിതിയുടെ കണ്ടെത്തൽ.

ഇതുസംബന്ധിച്ച റിപ്പോർട്ട് ആരോഗ്യമന്ത്രാലയത്തിന് കൈമാറി. വാക്‌സിൻ സ്വീകരിച്ച 700 പേരിൽ ഗുരുതരമായ 498 എണ്ണം പഠനവിധേയമാക്കിയതിൽ 26 എണ്ണത്തിൽ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യത കണ്ടെത്തിയതെന്ന് സമിതി പറയുന്നു.

കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവരിൽ ഒരു മില്യൺ ഡോസ് നൽകിയതിൽ 0.61 ശതമാനത്തിൽ താഴെയാണ് രക്തം കട്ടപിടിക്കുന്ന സംഭവങ്ങൾ എന്നാണ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്.

കൊവിഷീൽഡ് എടുത്തവരിൽ 20 ദിവസത്തിനുള്ളിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കൈകാലുകൾക്കുള്ള വേദന, നിരന്തരമായ വയറുവേദന, കണ്ണുവേദന, കാഴ്ച തടസം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ വാക്‌സിനെടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

യൂറോപ്യൻ രാജ്യങ്ങളിരൽ വാക്‌സിൻ എടുത്തവരിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് വാക്‌സിന്റെ പ്രതികൂല ഫലങ്ങൾ പഠിക്കാൻ സമിതിയെ സർക്കാർ  നിയോഗിച്ചത്. ചില രാജ്യങ്ങൾ കൊവിഷീൽഡ് ഉപയോഗിക്കുന്നത് താത്കാലികമായി നിറുത്തിവച്ചിരുന്നു.

Top