രാജ്യത്തെ 39,742 പേർക്ക് കൂടി കോവിഡ് : ആകെയുള്ള കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ; ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 1.30 ശതമാനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് 39,742 പേർക്ക് കൂടി കോവിഡ്. ആകെയുള്ള കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്. 46.63 കേസുകളും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.

535 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 1.30 ശതമാനമാണ് ആക്ടീവ് കേസ് നിരക്ക്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.13 കോടി ആളുകൾക്കാണ്. ആകെ മരണമടഞ്ഞത് 4,20,551 പേരും.

രാജ്യത്തെ പ്രതിദിന കേസുകളിൽ 77.23 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. 18,531 കേസുകളുളള കേരളമാണ് ഒന്നാമത്. 6269 കേസുകളുളള മഹാരാഷ്ട്ര രണ്ടാമതും. ആന്ധ്രയിൽ 2174, ഒഡീഷ 1864, കർണാടക 1857 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾ.

പ്രതിദിന മരണനിരക്കിൽ 224 പേർ മരണമടഞ്ഞ മഹാരാഷ്ട്രയാണ് ആദ്യം. 98 മരണവുമായി പിന്നിലായി കേരളവും.കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവർ രാജ്യത്ത് 39,972 ആണ്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3.05 കോടിയായി ഉയർന്നു.

Top