കേരള സർക്കാർ വിലകൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ ഇന്ന് കൊച്ചിയിലെത്തും ; വാക്‌സിൻ നൽകുക 18 മുതൽ 45 വരെ പ്രായമുള്ളവർക്ക് : വാക്‌സിൻ നൽകുന്നതിൽ മുൻഗണന ഗുരുതര രോഗമുള്ളവർക്കും പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്നവർക്കും

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനുകൾ ഇന്ന് ഉച്ചയോടെ കൊച്ചിയിൽ എത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂനൈ സെറം ഇൻസ്‌ററിറ്റിയൂട്ടിൽ നിന്ന് വാങ്ങിയ വാക്‌സിനാണ് ഇന്ന് എത്തുക. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും ഈ വാക്‌സിൻ നൽകുക. ഇതിൽ തന്നെ മുൻഗണന അർഹിക്കുന്നവർക്കാകും വാക്‌സിൻ ആദ്യം ലഭ്യമാകുക.

ഗുരുതര രോഗം ഉള്ളവർക്കും പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾക്കുമാണ് ഈ വാക്‌സിൻ നൽകുന്നതിൽ മുൻഗണന. 12 മണിയോടെ നെടുമ്പാശ്ശേരിയിലെത്തുന്ന വാക്‌സിൻ സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ വാഹനത്തിൽ മഞ്ഞുമ്മലിലെ കെ.എം.സി.എൽ വെയർഹൗസിലേക്കായിരിക്കും മാറ്റുക. പിന്നീട് മറ്റ് ജില്ലകളിലേക്കും നൽകും.

18 45 പ്രായമുള്ളവരിൽ നിലവിൽ കാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. ഇവർക്ക് കോവിഡ് ബാധിക്കുന്നത് കൂടുതൽ അപകടകരമാകാൻ സാധ്യതയുള്ളതിനാലാണിത്.

മൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടർമാർ, കടകളിലെ ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്കും ആദ്യ ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കും. ഇതിനിടെ കേരളത്തിന് അടുത്ത മൂന്നുദിവസത്തിനുള്ളിൽ 1,84,070 ഡോസ് കോവിഡ് വാക്‌സിൻ കൂടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ വരുന്ന മൂന്നുദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് കൂടി കേന്ദ്രം നൽകും.

Top