കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു :മമ്മൂട്ടിയ്ക്കും രമേശ് പിഷാരടിയ്ക്കുമെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് ഉദ്ഘാടനചടങ്ങിൽ ഇരുവരെയും കാണാൻ നിരവധിപേർ എത്തിയെന്ന് ആരോപിച്ച്

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ച് മമ്മൂട്ടിയ്ക്കും രമേശ് പിഷാരടിയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് മേത്ര ആശുപത്രിയിലെ ഉദ്ഘാടന ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ ഇരുവരെയും കാണാൻ വലിയ ആൾക്കൂട്ടമുണ്ടാക്കി. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഉദ്ഘാടനം നടന്നത്.

എന്നാൽ ഉദ്ഘാടന ചടങ്ങിന് ശേഷം ഇവരെ കാണാൻ ആൾക്കൂട്ടം കൂടി.ഉദ്ഘാടനം കഴിഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ ഇരുവരുമെത്തി. ഇതോടെ ഈ വഴിയിൽ ആളുകൾ കൂട്ടംകൂടുകായിരുന്നു.

ഇരുവർക്കുമൊപ്പം സിനിമാ നിർമ്മാതാവായ ആന്റോ ജോസഫ്, ആശുപത്രി മാനേജ്‌മെന്റ് എന്നിവർക്കെതിരെയും കേസെടുത്തതായി എലത്തൂർ എസ് ഐ കെ ആർ രാജേഷ് കുമാർ അറിയിച്ചു. സ്ഥലത്ത് ഇവരെ കാണാനായി മുന്നൂറോളം പേരാണ് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Top