രാജ്യം ആശ്വാസതീരത്തേക്ക്…!കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് അരലക്ഷത്തിൽ താഴെ പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരിൽ 25 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,951 പേർക്കാണ്.

കോവിഡ് സ്ഥിരീക്കുന്നവരുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നതും ആശ്വാസം നൽകുന്നുണ്ട്. ഇന്നലെ 69,729 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.92 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരിൽ നാലിൽ ഒന്നും കേരളത്തിലാണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.

817 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5,37,064 ആയി കുറഞ്ഞു

Top