രാജി തുടരുന്നു: ആദ്യം ബെന്നി, പിന്നാലെ പ്രതീപ്; നാണം കെട്ട് യുഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദ നിയമത്തില്‍ വീണ്ടും നാണം കെട്ട് യുഡിഎഫ് സര്‍ക്കാര്‍. ദേവസ്വം വകുപ്പിന്റെ സ്പെഷല്‍ പ്ലീഡറായി നിയമിച്ച കെ ബി പ്രദീപ് രാജിവച്ചു. മന്ത്രി സണ്ണി ജോസഫിന്റെ അളിയന്‍ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെപ്പിച്ചതിന് സമാനമായ രീതിയിലാണ് കെ ബി പ്രദീപിന്റെയും രാജി.

ശ്രീകോവിലിലെ വാതിലില്‍നിന്നും കട്ടിളപ്പടിയില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി സര്‍ക്കാര്‍ നിയമിച്ചത് വന്‍വിവാദമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി വി ഡി സതീശന്‍ നേരിട്ടാണ് ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമനം നടത്തിയതെന്നാണ് ഇതെക്കുറിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചത്. പ്രതിയുടെ ദൗര്‍ബല്യമറിയുന്നയാള്‍ അഭിഭാഷനാകുന്നത് നല്ലതല്ലേ എന്ന വിചിത്രവാദമാണ് മന്ത്രി ഉന്നയിച്ചത്. ഇതോടെ മുഖം രക്ഷിക്കാനായി സതീശന്‍ രാജി ആവശ്യപ്പെടുകയായിരുന്നു.

 

Top