ബെംഗളൂരു: തമിഴ്‌നാട്ടിലെ കൃഷ്ണ?ഗിരി ജില്ലയില്‍ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൃഷ്?ണ?ഗിരി ജില്ലയോട് ചേര്‍ന്ന കര്‍ണാടകയിലെ വിവിധഭാ?ഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൃഷ്ണഗിരി ജില്ലയിലെ ഡെങ്കനിക്കോട്ടൈ-ഹൊസൂര്‍ മേഖലയിലാണ് ഭൂചലനം ഉണ്ടായത്.
ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ വ്യക്തമാക്കി. പ്രഭവകേന്ദ്രത്തിന് സമീപമുള്ള കൃഷ്ണഗിരി, ഹൊസൂര്‍ എന്നിവിടങ്ങളിലും കര്‍ണാടകയുടെ ചില അതിര്‍ത്തി പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഭൂചലനത്തെ തുടര്‍ന്ന് എവിടെയും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികവിവരം. കൃഷ്ണഗിരിയിലും സമീപത്തെ കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ചെറിയ ഭൂചലനങ്ങള്‍ കെട്ടിടങ്ങള്‍ക്കോ മറ്റ് നിര്‍മ്മിതികള്‍ക്കോ കേടുപാടുകള്‍ വരുത്താറില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.


