രാജ്യത്ത് 41831 പേർക്ക് കൂടി കോവിഡ് ;റിപ്പോർട്ട് ചെയ്തത് 541 കോവിഡ് മരണങ്ങൾ :രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച ജില്ലകളിൽ മൂന്നാം തരംഗം ശക്തമാകില്ലെന്ന് ഐ.സി.എം.ആർ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് 41831 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 541 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം 39,258 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗമുക്തി നേടിയത്. 4,10,952 പേർ നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്.

നിലവിൽ രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.34 ശതമാനമാണ്. ഇത് വരെ 47.02 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലെ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. കൊവിഡ് രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച ജില്ലകളിൽ മൂന്നാം തരംഗം ശക്തമാകില്ലെന്ന് ഐസിഎംആർ അറിയിച്ചു.

Top