രാജ്യത്ത് 41,383 പേർക്ക് കൂടി കോവിഡ് ; റിപ്പോർട്ട് ചെയ്തത് 507 കോവിഡ് മരണങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് 41,383 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.41 ശതമാനമാണ്. തുടർച്ചയായി 31 ദിവസമായി പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെ തുടരുകയാണ്.

രാജ്യത്ത് ഇതുവരെ 3,12,57,720 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 38,652 പേർ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായത് 3,04,29,339 പേരാണ്.

രാജ്യത്ത് നിലവിൽ 4,09,394 സജീവ രോഗികളാണ് ഉള്ളത്. ആകെ കേസുകളുടെ 1.31 ശതമാനം വരും ഇത്. 24 മണിക്കൂറിനുള്ളിൽ മാത്രം 507 പേർ മരിച്ചു. ആകെ മരണങ്ങൾ 4,18,987.

ഐസിഎംആറിന്റെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് 45.09 കോടി പരിശോധനകൾ നടത്തി. വാക്‌സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 41,78,51,151. ആണ്.

Top