രാജ്യം ആശ്വാസതീരത്തേക്ക്…! രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 94,052 പേർക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഒരിടവേളയ്ക്ക് ശേഷം രാജ്യം ആശ്വാസതീരത്തേക്ക് അടുക്കുന്നു.ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്തെ പ്രതിദിന കണക്ക് ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം 6,148 പേരാണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. ബിഹാർ രജിസ്റ്റർ ചെയ്യാത്ത പഴയ കണക്കുകൾ കൂടി ഇന്നലെ പുറത്തുവിട്ടതാണ് മരണനിരക്ക് കൂടാൻ ഇടയായത്. ബീഹാറിൽ മാത്രം മൂവായിരത്തിൽ അധികം മരണമുണ്ടായി.

മരണനിരക്ക് ഉയർന്നെങ്കിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനമായി കുറഞ്ഞു.തുടർച്ചയായ ഇരുപത്തിയെട്ടാം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാൾ ഉയർന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയത്.

1,51,367 പേർ് ഇന്നലെ രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആ്ര്രകീവ് കേസുകളുടെ എണ്ണം 11 ലക്ഷത്തോളമായി കുറഞ്ഞു. രാജ്യത്തെ രോഗമുക്തി നിരക്ക് 94.77 ശതമാനമായി കുറഞ്ഞു.

Top