കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പള്ളിയിൽ കുളിപ്പിച്ചു ; വയോധികയുടെ ബന്ധുക്കൾക്കും മസ്ജിദ് ഭാരവാഹികൾക്കുമെതിരെ കേസെടുത്തു :ആരോഗ്യ വകുപ്പ് ആംബുലൻസ് ഉൾപ്പടെ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തൃശൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം ചെറുക്കാൻ ആരോഗ്യ പ്രവർത്തകരും പൊലീസും അക്ഷീണം പരിശ്രമിക്കുകയാണ്. രോഗം വ്യാപിക്കുന്നത് തടയാൻ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് വരെ കർശന മാനദണ്ഡങ്ങളാണ് നിലവിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്ന സംഭവങ്ങൾ സംസ്ഥാനത്ത് അനുദിനം വർദ്ധിച്ച് വരികെയാണ് ഇതിനിടെയാണ് തൃശ്ശൂരിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ ലംഘിച്ച് പള്ളിയിൽ കുളിപ്പിച്ചത്.

തൃശൂരിൽ എംഎൽസി പള്ളിയിലാണ് മാനദണ്ഡം ലംഘിച്ച് 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചത്. ഇന്നലെയാണ് വരവൂർ സ്വദേശിനി ഖദീജ കോവിഡ് ബാധിച്ച് മരിച്ചത്.

സംഭവത്തിൽ വയോധികയുടെ ബന്ധുക്കൾക്കും തൃശൂർ എം.എൽ.സി മസ്ജിദ് ഭാരഹവാഹികൾക്കുമെതിരെ പൊലീസ് കേസെടുത്തു. ആരോഗ്യവകുപ്പ് ആംബുലൻസ് ഉൾപ്പടെ കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ മെഡിക്കൽ കോളജിൽ നിന്നും സ്ംസ്‌കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂർ ശക്തൻ സ്റ്റാന്റിനടുത്തെ പള്ളിയിൽ ഇറക്കി മൃതദേഹം വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയാൽ അത് ഉടനെ തന്നെ സംസ്‌കരിക്കണമെന്നാണ്.എന്നാൽ അത് ഇവർ ലംഘിക്കുകയായിരുന്നെന്ന് ഡിഎംഒ പറഞ്ഞു.

കോവിഡ് രോഗി മരിച്ചാൽ കൃത്യമായ മാനദണ്ഡം പാലിച്ചാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നത്. അത് ഉടനെ സംസ്‌കരിക്കണമെന്നുമാണ് ചട്ടം. എന്നാൽ അതിന് വിരുദ്ധമായ രീതിയിൽ മൃതദേഹം അഴിച്ചെടുത്ത് വിശ്വസപരമയ രീതിയിൽ ഇവർ ചടങ്ങുകൾ നടത്തുകയായിരുന്നു. ബന്ധുക്കൾക്കും പള്ളി ഭാരവാഹികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ഇനി ഈ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്നും സർക്കാരിന്റെ നിയന്ത്രണത്തിൽ സംസ്‌കരിക്കുമെന്നും കളക്ടർ പറഞ്ഞു

Top