എറണാകുളത്ത് കോവിഡ് വ്യാപനം രൂക്ഷം : അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാൽ ലൈസൻസ് റദ്ദാക്കും ; നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ|

 

കൊച്ചി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളത്താണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എറണാകുളത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് പൊലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാ അതിർത്തികൾ പോലീസ് ബാരിക്കേഡുകൾ വെച്ച് അടച്ചു. കർശനമായ പരിശോധനകൾക്ക് ശേഷം മാത്രമാണ് ജില്ലയിലേക്ക് ആളുകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഇതിന് പുറമെ നഗരത്തിനകത്തും പരിശോധനയും നിരീക്ഷണവും കർശനമാക്കിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന ശിക്ഷാ നടപടി സ്വീകരിക്കാനാണ് കൊച്ചിൻ പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നത്.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കൊച്ചി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

സർക്കാർ മാർഗ നിർദ്ദേശത്തിൽ അനുമതി നൽകിയിരിക്കുന്ന അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും യാത്രാ അനുമതി ഉണ്ടായിരിക്കുക.

Top