പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അമ്മയുടെ കാമുകൻ പൊലീസ് പിടിയിൽ ;സംഭവം പുറംലോകമറിഞ്ഞത് കഴുത്തിൽ മുഴയുമായി ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചതോടെ

സ്വന്തം ലേഖകൻ

കൊച്ചി: പതിനേഴനുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അമ്മയുടെ കാമുകൻ പൊലീസ് പിടിയിൽ. സംഭവം പുറംലോകമറിഞ്ഞത് കുട്ടിയുടെ കഴുത്തിൽ മുഴയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രി അധികൃതരുടെ പരാതിയിൽ അമ്മയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിമുകൾ പുളിയാമ്പിള്ളിമുഗൾ പ്ലാംപറമ്പിൽ ഡെന്നി ജോർജാണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ വച്ച് ഡെന്നീസ് പീഡനത്തിന് ഇരയാക്കുകയായിരുന്നു.ഗർഭിണിയായെങ്കിലും കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ നാലുവർഷം മുൻപ് വേർപിരിഞ്ഞതാണ്.

പിതാവ് മറ്റൊരു വിവാഹം കഴിച്ചപ്പോൾ മാതാവ് ഭാര്യയെ ഉപേക്ഷിച്ചെത്തിയ ഡെന്നീസുമായി അടുപ്പത്തിലാവുകയും വീട്ടിൽ ഒപ്പം താമസിക്കുകയുമായിരുന്നു. അതേസമയം, ഇരുവരും നിയമപ്രകാരം വിവാഹിതരായിട്ടില്ല.

മൂന്നുമാസം ഗർഭിണിയായിരിക്കെയാണ് പെൺകുട്ടിയുടെ കഴുത്തിൽ ഒരു മുഴ ഉണ്ടാകുന്നത്. കണയന്നൂരിലെ ആശുപത്രിയിൽ കാണിച്ചപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാമെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിക്കുകയായിരുന്നു.

ശസ്ത്രക്രിയക്കായി മെയ് 10 ന് മുൻപ് ആശുപത്രിയിൽ അഡ്മിറ്റാകണമെന്നും നിർദ്ദേശിച്ചു. ആശുപത്രിയിൽ കഴിയുന്നതിനിടെ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കാൻ ചെയ്‌പ്പോഴാണ് മൂന്നുമാസം ഗർഭിണിയാണെന്ന വിവരം സ്ഥിരീകരിച്ചത്.

തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സെൻട്രൽ പൊലീസെത്തി ചോദ്യം ചെയ്‌പ്പോൾ പെൺകുട്ടി വീട്ടിൽ കഴിയുന്ന അമ്മയുടെ കാമുകൻ പീഡിപ്പിച്ച വിവരം പുറത്തു പറഞ്ഞു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടയിൽ സംഭവമറിഞ്ഞ പ്രതി ഒളിവിൽ പോയി. പുത്തൻ കുരിശ് ഡി.വൈ.എസ്പി അജയ്‌നാഥിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കര ഇൻസ്‌പെക്ടർ ജി.സന്തോഷ്‌കുമാറും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

Top