യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി, ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി

നിലയ്ക്കല്‍: ശബരിമലയില്‍ ആചാരം ലംഘിച്ച് യുവതികള്‍ കയറിയാല്‍ നട അടച്ചിടുമെന്ന നിലപാടിലുറച്ച് തന്ത്രി. ഐ.ജി എം.ആര്‍.അജിത്കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തന്ത്രിമാര്‍ ഈ നിലപാട് ആവര്‍ത്തിച്ചത്. യുവതികള്‍ കയറിയാല്‍ നടഅടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും വ്യക്തമാക്കി. യുവതികള്‍ ഓരോ തവണ എത്തുന്നത് അനുസരിച്ച് ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും പറഞ്ഞു.

ഇന്ന് വൈകിട്ട് അഞ്ചിന് ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി നട തുറക്കാനിരിക്കെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, യുവതികള്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 15 വനിതാ പൊലീസുകാരെ സന്നിധാനത്തേക്ക് എത്തിച്ചിട്ടുണ്ട്. 50 വയസ് പിന്നിട്ടവരാണ് ഇവിടെയെത്തിയത്. വരാന്‍ പോകുന്ന മണ്ഡലകാലത്തിന്റെ ഒരു ഡ്രസ് റിഹേഴ്സലായി ഈ ദിവസങ്ങളെ കാണുന്ന പോലീസും അതീവ ജാഗ്രതയില്‍ ആണ്.

Top