രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു :കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 208921 പേർക്ക്

സ്വന്തം ലേഖകൻ

 

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,08,921 പേർക്ക്.അതേസമയം 24 മണിക്കൂറിനിടെ 4,157 പേരാണ് കോവിഡ് മൂലം മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം 2,95,955 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇന്ത്യയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ 2,43,50,816 പേർ രോഗമുക്തി നേടി.

വൈറസ് ബാധ മൂലം മരിച്ചത് 3,11,388 പേരാണ്. നിലവിൽ 24,95,591 പേരാണ് ചികിത്സയിലുള്ളത്.

ഒടുവിലത്തെ കണക്ക് അനുസരിച്ച് 20,06,62,456 പേർ വാക്‌സിൻ സ്വീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 34,285പേർക്ക് രോഗം സ്ഥിരീകരിച്ചു. 28,745പേർ രോഗമുക്തരായി. 468 പേരാണ് മരിച്ചത്.3,06,652 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 24,136പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 36,176പേർ രോഗമുക്തരായി. 601പേർ മരിച്ചു. 3,14,368 പേരാണ് ചികിത്സയിലുള്ളത്. 52,18,768 പേർ ഇതുവരെ രോഗമുക്തരായി. 90,340 പേരാണ് മരിച്ചത്.

Top