കോവിഡ് വാക്സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍; പരീക്ഷണം അവസാന ഘട്ടത്തില്‍

കോവിഡിനെതിരെയുള്ള വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.  വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വാക്‌സിന്‍ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ പരിശോധിച്ചുവരികയാണ്.

കോവിഡ് വാക്‌സീന്‍ നിര്‍മാണത്തില്‍ പൂര്‍ണവിജയം കൈവരിക്കുമെന്നു നമ്മുടെ ഗവേഷകര്‍ക്കു തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സീന്‍ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും വില കുറഞ്ഞതും സുരക്ഷിതവുമായ വാക്‌സീനു വേണ്ടിയാണു ലോകം കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അവര്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. വാക്‌സീന്റെ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടക്കുകയാണ്. – പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സീന്‍ വിതരണത്തിന്റെ ചുമതല ദേശീയതലത്തിലുള്ള വിദഗ്ധരുടെ സംഘത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അവരില്‍നിന്ന് ആവശ്യത്തിന് ഉപദേശം തേടും. വന്‍തോതില്‍ വാക്‌സീന്‍ നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യം ഇന്ത്യക്കുണ്ട്. മറ്റു രാജ്യങ്ങളേക്കാള്‍ മികച്ച മുന്നൊരുക്കമാണ് ഇന്ത്യ നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയകക്ഷികളും നിര്‍ദേശങ്ങള്‍ എഴുതി നല്‍കണമെന്നും പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും മോദി പറഞ്ഞു.

 

Top