വ്യാപാരികളെ വിരട്ടാൻ ആരും ശ്രമിക്കണ്ട, പല മുഖ്യമന്ത്രിമാരും ഇതിന് മുൻപ് വിരട്ടാൻ നോക്കിയിട്ടുണ്ട് ; ശനിയും ഞായറും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരും വ്യാപാരികളും തുറന്ന പോരിലേക്ക്. നേരത്തെ പല മുഖ്യമന്ത്രിമാരും തന്നെ ഇതിന് മുൻപും വിരട്ടാൻ നോക്കിയിട്ടുണ്ട്, വ്യാപാരികളെ വിരട്ടാൻ ആരും ശ്രമിക്കേണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തു വന്നാലും നാളയും മറ്റന്നാളും വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ അറിയിക്കുമെന്നും നസറുദ്ദീൻ അറിയിച്ചു. കഴിഞ്ഞ ദിവസം വ്യാഴാഴ്ച മുതൽ മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കുമെന്നായിരുന്നു വ്യാപാരികൾ അറിയിച്ചത്.

എന്നാൽ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചതോടെയാണ് തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്മാറുകയായിരുന്നു.എല്ലാ ദിവസവും കോവിഡ് മാനദണ്ഡം പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

സർക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന വാദവും വ്യാപാരികൾ ഉന്നയിച്ചിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമാന വാദഗതിയുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

Top