ബ്ലാക്ക് ഫംഗസിന് പിന്നാലെ കോവിഡ് ഭേദമായവരിൽ അസ്ഥിരോഗം :മുംബൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചത് മൂന്നുപേർക്ക്

സ്വന്തം ലേഖകൻ

മുംബൈ: ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയിരിക്കുകയാണ് കോവിഡ് എന്ന മഹാമാരി. കോവിഡിനൊപ്പം കോവിഡാനന്തര രോഗങ്ങളും മനുഷ്യനെ ഏറെ പിടിച്ചുകുലുക്കുന്നുണ്ട്.കോവിഡ് ഭേദമായവരിൽ ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചതിന് പിന്നാലെ അവസ്‌കുലർ നെക്രോസിസ് (എ.വി.എൻ) അല്ലെങ്കിൽ അസ്ഥി ടിഷ്യു നശിക്കുന്ന രോഗം ബാധിക്കുന്നതായി റിപ്പോർട്ട്. രോഗാവസ്ഥയുമായി മൂന്നു പേർ മുംബൈയിൽ ചികിത്സ തേടിയതായി സ്ഥിരീകരിച്ചു.

മഹിമിലെ ഹിന്ദുജ ആശുപത്രിയിലാണ് ഈ രോഗം ബാധിച്ച മൂന്നു പേരും ചികിത്സ തേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. 40 വയസ്സിന് താഴെയുള്ള ഇവർക്ക് കോവിഡ് ഭേദമായി രണ്ടു മാസത്തിന് ശേഷമാണ് ഈ രോഗം പിടിപെട്ടത്.

തുടയിലെ അസ്ഥിയുടെ ഏറ്റവും മുകളിലെ ഭാഗത്ത് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടർമാരായതിനാൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേഗം ചികിത്സ തേടുകയായിരുന്നു.കോവിഡ് ചികിത്സക്കുള്ള സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് ഈരോഗവും കറുത്ത ഫംഗസും തമ്മിലുള്ള പൊതു ഘടകമെന്നും സഞ്ജയ് അഗർവാല തന്റെ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.കോവിഡ് ഭേദമായവരിൽ അവസ്‌കുലർ നെക്രോസിസ് കേസുകൾ വരും ദിവസങ്ങളിൽ വർധിച്ചേക്കുമെന്ന ആശങ്കയിലാണ് ഡോക്ടർമാർ.

Top