രാജ്യം ആശ്വാസതീരത്തേക്ക്..! കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1.27 ലക്ഷം പേർക്ക്: രോഗമുക്തി നിരക്ക് ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു.കഴിഞ്ഞ 24മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ 54 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം എത്തിയത് .അതേസമയം 2795 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 2.81 കോടിയാളുകൾക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനോടൊപ്പം രോഗമുക്തരാവുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസം പകരുന്നുണ്ട്.കഴിഞ്ഞ ദിവസം 2.55 ലക്ഷം പേർ രോഗമുക്തരായി.

2.59 കോടിയാളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗത്തിൽ നിന്ന് മുക്തരായത്. രോഗമുക്തി നിരക്ക് 92.09 ആയി ഉയർന്നതായും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.62 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ 3,31,895 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മഹാരാഷ്ട്രയിലും (500) തമിഴ്‌നാട്ടിലുമാണ് (478) ഏറ്റവും കുടുതൽ മരണങ്ങൾ റപ്പോർട്ട് ചെയ്തത്.

തമിഴ്‌നാട് (27,936), കർണാടക (16,604), മഹാരാഷ്ട്ര (15,007) കേരളം (12,300), ആന്ധ്രപ്രദേശ് (7943) എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ18.95 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 43 ദിവസത്തിന് ശേഷമാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തിൽ താഴെ എത്തിയത്.

Top