വാക്‌സിൻ ഇല്ലാത്തപ്പോൾ വാക്‌സിൻ എടുക്കാൻ പറയുന്ന ഡയലർ ട്യൂൺ എന്തിന്..? കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിനിടയിൽ ആളുകളോട് വാക്‌സിൻ എടുക്കാൻ ആവശ്യപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ഡയലർ ട്യൂൺ സന്ദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള മതിയായ വാക്‌സിൻ ഇല്ലാത്തപ്പോൾ വാക്‌സിൻ എടുക്കാൻ പറയുന്ന അലോസലപ്പെടുത്തുന്ന സന്ദേശം കേൾപ്പിക്കുന്നതെന്തിനെന്നും അലോസരപ്പെടുത്തുന്ന സന്ദേശം എത്രകാലം തുടരുമെന്ന് കോടതി ആരാഞ്ഞു.

ജനങ്ങൾക്ക് നിങ്ങൾ വാക്‌സിൻ നൽകുന്നില്ല. എന്നിട്ടും നിങ്ങൾ അവരോടു പറയുന്നു വാക്‌സിൻ എടുക്കൂ എന്ന്. വാക്‌സിൻ ഇല്ലാതിരിക്കുമ്പോൾ ആർക്കാണ് വാക്‌സിൻ നൽകുക. വാക്‌സിൻ ഇല്ലാതിരിക്കുമ്പോൾ എന്താണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു.

സന്ദേശം ഒന്നിലധികം പ്രാവശ്യം കേൾപ്പിക്കുന്നതിനു പകരം കൂടുതൽ സന്ദേശങ്ങൾ തയാറാക്കണമെന്നും കോടതി പറഞ്ഞു. എല്ലാവർക്കും വാക്‌സിൻ നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് വിപിൻ സാൻഗി, ജസ്റ്റിസ് രേഖ പിള്ള എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

ഓക്‌സിജൻ സിലണ്ടർ, ഓക്‌സിജൻ കോൺസൻട്രേറ്റർ, വാക്‌സിനേഷൻ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാൻ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യാനാകുന്ന ചെറിയ പ്രോഗ്രാമുകൾ തയ്യാറാക്കാവുന്നതാണ്. ഇതിനായി ടെലിവിഷൻ അവതാരകരെയോ സംവിധായകരെയോ ഉപയോഗിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Top