ശ്രദ്ധിക്കുക…! കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ; പ്രായപൂർത്തിയായ ഏതൊരാൾക്കും വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് ചെന്ന് വാക്‌സിൻ സ്വീകരിക്കാം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ വഴി കുത്തിവെപ്പിന് മുന്പായി രജിസ്റ്റർ ചെയ്യേണമെന്നോ, മുൻകൂട്ടി അപ്പോയിൻമെന്റ് ബുക്ക് ചെയ്യേണമെന്നോ നിർബന്ധമല്ല.

18 വയസ്സോ, അതിനു മുകളിലോ പ്രായമുള്ള ഏത് വ്യക്തിക്കും തന്റെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് ചെന്ന്, വാക്സിനേറ്റർ മുഖേന തൽസമയ രജിസ്ട്രേഷൻ നടത്തി അപ്പോൾ തന്നെ വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇത് “വാക്ക്-ഇൻ” എന്നാണ് അറിയപ്പെടുന്നത്.

പൊതു സേവന കേന്ദ്രങ്ങൾ (CSCs) വഴി, മറ്റുള്ളവരുടെ സഹായത്തോടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന രീതി Co-WIN ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളിൽ ഒന്നുമാത്രമാണ്.

ഗ്രാമീണമേഖല, നഗരങ്ങളിലെ ചേരിപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അധിവസിക്കുന്ന ഗുണഭോക്താക്കളെ, അവരുടെ തൊട്ടടുത്തുള്ള വാക്സിൻ വിതരണ കേന്ദ്രത്തിൽ എത്തിച്ചു തൽസമയ രജിസ്ട്രേഷനിലൂടെ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും ഒരുമിച്ച് കൂട്ടുന്നുണ്ട്. 1075 ഹെൽപ്ലൈനിലൂടെ രജിസ്ട്രേഷൻ നടപടികൾക്ക് ഉള്ള അധിക സഹായ സൗകര്യവും പ്രവർത്തന സജ്ജമായിട്ടുണ്ട്.

ഗ്രാമീണ മേഖലകൾക്കായി സജ്ജമാക്കിയിട്ടുള്ള പ്രത്യേക നടപടികൾ അടക്കം മുകളിൽ പറഞ്ഞ എല്ലാ സംവിധാനങ്ങളും നിലവിൽ പ്രവർത്തന സജ്ജമാണ്. ഗ്രാമീണമേഖലയിൽ നീതിപൂർവകമായ വാക്സിൻ ലഭ്യത ഇവ ഉറപ്പാക്കുന്നു എന്നതിന് തെളിവാണ് 2021 ജൂൺ 13 വരെയുള്ള കണക്കുകൾ പ്രകാരം, കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 28.36 കോടി ഗുണഭോക്താക്കളിൽ, 16.45 കോടി (58 ശതമാനം) തൽസമയ രജിസ്ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്തിയവരാണ്.

2021 ജൂൺ 13 വരെ കോവിൻ പോർട്ടലിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള 24.84 കോടി ഡോസുകളിൽ, 19.84 കോടി ഡോസ് (മൊത്തം വിതരണം ചെയ്ത ഡോസ്കളുടെ 80 ശതമാനത്തോളം), ഓൺസൈറ്റ്/വാക്ക്-ഇൻ രജിസ്ട്രേഷൻ വഴിയാണ് വിതരണം ചെയ്തത്.

Top