ബ്ലാക്ക് ഫംഗസ് മനുഷ്യരിലേക്ക് എത്തുന്നത് വായുവിലൂടെ ;രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ,മറ്റ് അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനിടയിൽ ബ്ലാക്ക് ഫംഗസ് രോഗം കൂടി പിടിപെടുന്ന സാഹചര്യത്തിൽ രോഗപ്രതിരോധശേഷി കുറഞ്ഞവർ, മറ്റ് അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ, കോവിഡ് മുക്തരായവർ എന്നിവരെല്ലാം അതീവ ജാഗ്രത പാലിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റിൽ പോകുമ്പോൾ മാസ്‌ക് ധരിക്കണം. പൊടിപടലങ്ങൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ശ്രദ്ധ വേണമെന്നും ഷൂസും നീളം കൂടിയ ട്രൗസറും ധരിക്കാൻ ശ്രദ്ധിക്കണം.

ഫുൾ കൈ ഷർട്ട് ധരിക്കണം. പൂന്തോട്ടത്തിൽ പണിയെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. കുളിക്കുമ്‌ബോൾ ശരീരം നന്നായി തേച്ചുരച്ച് കുളിക്കാനും ശ്രദ്ധിക്കണം.

വായുവിൽ നിന്നാണ് ഈ ഫംഗസ് ബാധ മനുഷ്യരിലേക്ക് എത്തുക. കോവിഡ് ഭേദമായവരിലും ആശുപത്രിയിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയവരിലുമാണ് ഫംഗസ് ബാധ അധികമായി റിപ്പോർട്ട് ചെയ്തത്.

ഫംഗസ് ബാധിച്ചവരിൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

.

Top