രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ ; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 41,506 പേർക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാൽപ്പതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,506 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു.തുടർച്ചയായ അഞ്ചാം ദിവസമാമ് കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

895 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയതിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 30,837,222 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.895 പേർ മരണപ്പെട്ടതോടെ ആകെ മരണം 4,08,040 ആയി.

4,54,118 പേർ നിലവിൽ ചികിത്സയിലുണ്ട്. 2,99,75,064 പേർ രോഗമുക്തി നേടി. രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം പതിന്നാലായിരത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് രണ്ടാമത്.

അതിനിടെ കേരളത്തിലെയും മഹാരാഷ്ട്രയിലേയും കോവിഡ് നിരക്കുകളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം നടന്ന കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിലാണ് രോഗികളുടെ എണ്ണം കുറയാത്തതിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചത്.

Top