രാജ്യത്ത് 35,342 പേർക്ക് കൂടി കോവിഡ് : റിപ്പോർട്ട് ചെയ്തത് 483 കോവിഡ് മരണങ്ങൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് 35,342 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.483 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 38,740 പേർ രോഗമുക്തരായി. രാജ്യത്ത് 3,12,93,062 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം 3,04,68,079 പേർ രോഗമുക്തരായി. 4,19,470 പേർ കോവിഡ് ബാധിച്ച് മരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 16,68,561 ടെസ്റ്റുകൾ നടത്തിയെന്ന് ഐ.സി.എം.ആർ അറിയിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12% ആണ്. 32 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെയാണ് ടിപിആർ. സജീവ രോഗികൾ 1.30 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 97.36 ശതമാനമായി.

ഇതുവരെ 42,34,17,030 ഡോസ് വാക്‌സിൻ വാക്‌സീൻ വിതരണം ചെയ്തു. 33,39,45,151 പേർ ആദ്യ ഡോസും 8,94,71,879 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ഇന്നലെ 54,76,423 ഡോസ് വാക്‌സിൻ നൽകി. 36,24,007 പേർ ആദ്യ ഡോസും 18,52,416 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങൾക്ക് 43,87,50,190 ഡോസ് വാക്‌സിൻ നൽകി. ഇതിൽ പാഴാക്കിയത് ഉൾപ്പെടെ 41,12,30,353 ഡോസ് വാക്‌സിൻ ഉപയോഗിച്ചു. 71,40,000 ഡോസ് ഉടൻ കൈമാറും. 2,75,19,837 ഡോസ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും കൈവശമുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top