കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാൽപ്പതിനായിരത്തിന് മുകളിൽ : ഇന്ന് രോഗം സ്ഥിരീകരിച്ചത് 42,982 പേർക്ക് ;റിപ്പോർട്ട് ചെയ്തത് 533 കോവിഡ് മരണങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നും നാൽപ്പതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,812,114 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 533 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 4,11,076 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 97.37 ശതമാനമാണ് രോഗമുക്തരാകുന്നവരുടെ നിരക്ക്. 16,64,030 സാമ്ബിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു.

41,726 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

Top