ഇന്ത്യയില്‍ ഡൽഹിയിലും തെലുങ്കാനയിലും രണ്ട് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.വിമാന സര്‍വീസുകളും റദ്ദാക്കി.ഇറ്റലിയില്‍ നിന്നും ദുബായില്‍ നിന്നും വന്നവര്‍ക്കാണ് വൈറസ്

ന്യുഡല്‍ഹി: ഇന്ത്യയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം (കൊവിഡ്-19) സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചതായി വിവരം പുറത്തു വിട്ടത്.ദല്‍ഹിയില്‍ കൊറോണ സ്ഥരീകരിച്ച രോഗി ഇറ്റലി വഴി യാത്ര ചെയ്‌തെന്നും തെലങ്കാനയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി ദുബായ് വഴിയും യാത്ര ചെയ്തിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ടു പേരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും കര്‍ശന നിരീക്ഷണത്തിലാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തിന് പുറത്ത് ഇതാദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഇറ്റലിയില്‍ പോയി മടങ്ങി വന്നതാണ് ഡല്‍ഹി സ്വദേശി. ദുബായ് സന്ദര്‍ശന വേളയിലാണ് തെലങ്കാന സ്വദേശിക്ക് കൊറോണ വൈറസ് ബാധിച്ചതെന്നും സൂചനയുണ്ട്. മുന്‍പ് ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ ഏതാനും മലയാളികളില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇവര്‍ ചികിത്സയിലൂടെ രോഗവിമുക്തരാകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റ് മലേഷ്യ കൊവിഡ് ഭീഷണി മൂലം മാറ്റിവച്ചു. ഏപ്രിലില്‍ നടക്കേണ്ട ടൂര്‍ണമെന്റ് സെപ്തംബറിലേക്കാണ് മാറ്റിയത്. കഴിഞ്ഞ തവണ ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. സൗദി എയര്‍ലൈന്‍സും മിലിന്‍ഡോ എയര്‍വേസും സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്നുമുള്ള സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. സൗദി, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്.

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം 500 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.ആഗോളതലത്തില്‍ 3000 പോരാണ് കൊറോണ ബാധിച്ച് മരിച്ചത്. ചൈനയില്‍ മാത്രം തിങ്കളാഴ്ച 42 പേര്‍ മരിച്ചു. ചൈനയില്‍ മൊത്തം 2,912 പേര്‍ മരിച്ചു.ഇന്ത്യയില്‍ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. കേരളത്തില്‍ സ്ഥിരീകരിച്ച മൂന്നു പേരും വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥികളായിരുന്നു.

Top