രാജ്യം ആശ്വാസ തീരത്തേക്ക്…! കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 46148 പേർക്ക് ; റിപ്പോർട്ട് ചെയ്തത് 979 കോവിഡ് മരണങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരിടവേളയ്ക്ക് രാജ്യം ആശ്വാസ തീരത്തേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 46148 പേർക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58578 പേർ കോവിഡ് മുക്തരായി. രാജ്യത്ത് കൊറോണ വൈറസിൽ നിന്നുള്ള വീണ്ടെടുക്കൽ നിരക്ക് 96.79 ശതമാനമായി ഉയർന്നതും ആശ്വാസം നൽകുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 979 മരണങ്ങളാണ് കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്തത്.രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.

ഇതിനിടെ കോവിഡ് വാക്‌സിനേഷൻ ജൂൺ 21 മുതൽ അതിവേഗം മുന്നോട്ട് കൊണ്ടുപോയി, ഇപ്പോൾ ഇന്ത്യ ലോകമെമ്പാടും വാക്‌സിൻ വാക്‌സനേഷന്റെ റെക്കോർഡ് സ്ഥാപിച്ചു.

ഇതുവരെ ഇന്ത്യയിൽ 32.36 കോടി ആളുകൾക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. ലോകത്തിലെ ഒരു രാജ്യവും ഇത്രയും ആളുകൾക്ക് വാക്‌സിൻ നൽകിയിട്ടില്ല.

Top