പമ്പയിലും നിലയ്ക്കലും എല്ലാ ദിവസവും കടകൾക്ക് തുറക്കാൻ അനുമതി ;തീർത്ഥാടകർ ഒരുമിച്ചിരുന്ന് ഭക്ഷണവും പ്രസാദവും കഴിക്കുന്നതും ഒഴിവാക്കണമെന്നും കർശന നിർദ്ദേശം

സ്വന്തം ലേഖകൻ

പത്തനംതിട്ട: കർക്കടകമാസ പൂജകൾക്കായി ശബരിമല നടതുറന്നതിനാൽ വടശ്ശേരിക്കര, നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നട അടയ്ക്കുന്നതുവരെ എല്ലാ ദിവസവും തുറക്കാൻ അനുമതി. ഇക്കാര്യം ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യരാണ് അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനൊപ്പം മഴക്കാലമായതിനാൽ തീർഥാടകർ അതീവശ്രദ്ധ പുലർത്തണമെന്നും കളക്ടർ വ്യക്തമാക്കി.

പെരുനാട്, ളാഹ, ചാലക്കയം, നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ പൊലീസിെന്റ മേൽനോട്ടം ഉണ്ടാകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ യോഗത്തിൽ പറഞ്ഞു. ഇതിന് പുറമെ ശബരിമലയിൽ എത്തുന്ന തീർഥാടകർ ഒരുമിച്ചിരുന്ന് ഭക്ഷണം, പ്രസാദം എന്നിവ കഴിക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ്, അയ്യപ്പ സേവാ സംഘം എന്നിവർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജില്ല മെഡിക്കൽ ഓഫീസർ എ.എൽ ഷീജ വ്യക്തമാക്കി.

കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ തീർഥാടനത്തിന് തയാറാകരുതെന്നും തീർഥാടകരിൽ പോസിറ്റിവാകുന്നവർ പൊലീസിെന്റ നിർദേശങ്ങൾ പാലിക്കണമെന്നും ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു.

Top