ബസ് ചാർജ് ചോദിച്ചതിന് കെ.എസ്ആർ.ടി. സി കണ്ടക്ടറെ മദ്യപാനി ആക്രമിച്ചു ; യാത്രക്കാരൻ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചത് മദ്യം വാങ്ങുമ്പോള്‍ നികുതി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ്

സ്വന്തം ലേഖകൻ

മലപ്പുറം: ബസ് ചാർജ് ചോദിച്ചുവെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി കണ്ടക്ടറെ   മദ്യപാനി ആക്രമിച്ചു. മദ്യപാനിയുടെ ആക്രമണത്തിൽ  കണ്ടക്ടര്‍ക്ക് പരിക്കേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മലപ്പുറം പുത്തനത്താണിയിലാണ് നാടകീയ സംഭവം.

മദ്യപിച്ച്‌ ബസില്‍ കയറിയ മദ്യപാനി ടിക്കറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. മദ്യം വാങ്ങുമ്പോള്‍ നികുതി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചത്. ഇ

തേ തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതിൽ
പ്രകോപിതനായ  പ്രതി ബസ്സിന് കല്ലെറിയുകയായിരുന്നു കല്ലേറില്‍ ബസിന്റെ ചില്ലും തകര്‍ന്നു.

Top