തെരഞ്ഞെടുപ്പ് പിടിക്കാനൊരുങ്ങുന്നു!! പോ​ലീ​സി​നു​മേ​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം!!

തിരുവനന്തപുരം: പിണറായി സർക്കാർ തെരഞ്ഞെടുപ്പ് പിടിക്കാനൊരുങ്ങുന്നു എന്ന ആരോപണം .പോലീസിനുമേല്‍ കടുത്ത നിയന്ത്രണം!!ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുതിയിൽ മുൻനിർത്താൻ വേണ്ടിയാണ് പൊലീസില്‍ വന്‍ അഴിച്ചുപണിഎന്നാ ആരോപണം ശക്തമാകുന്നു . 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. താല്‍ക്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരെയാണ് തരംതാഴ്ത്തിയത്. പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ ഒരുമിച്ച് തരംതാഴ്ത്തുന്നത്. ഇതോടൊപ്പം 11 എ.എസ്.പിമാരെയും 53 ഡി.വൈ.എസ്.പി മാരേയും സ്ഥലം മാറ്റിയിട്ടുമുണ്ട്.

2014 മുതല്‍ സീനിയോറിട്ടി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് സർക്കാർ തീരുമാനത്തിനു നിയമതടസ്സമില്ലെന്നാണു സൂചന. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണു താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡിവൈഎസ്പിമാ‍രുടെ വിവരങ്ങള്‍ പരിശോധിച്ച്‌ 12 പേരെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനാണു ശുപാര്‍ശ. ഒഴിവാക്കിയവര്‍ക്ക് എതിരെ തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.

Top