കേരള പൊലീസ് ഫേസ്ബുക്ക് പേജിന് രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ പൊലീസ് എന്ന ബഹുമതി നമ്മുടെ കേരള പൊലീസിന്.അതും രാജ്യാന്തര തലത്തില്‍.ന്യൂയോര്‍ക്ക്,ദുബായ് പൊലീസ് ഫേസ്ബുക്ക് പേജുകളുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കേരള പൊലീസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ട്രോളുകളന്മാരുടെ പാത പിന്തുടര്‍ന്നാണ് കേരള പൊലീസ് പേജ് കുതിപ്പ് നടത്തിയത്.

ബെംഗളൂരു സിറ്റി പൊലീസിന്റെ 6.46 ലക്ഷം ലൈക്കുകളെ മറികടന്ന് കേരള പൊലീസ് രാജ്യത്തെ ഒന്നാമനായി മാറി. രാജ്യാന്തര തലത്തില്‍ ന്യൂയോര്‍ക്ക് പൊലീസിന്റെ 7.89 ലക്ഷം ലൈക്കുകളേയും ദുബായ് പൊലീസിന്റെ 6.05 ലക്ഷം ലൈക്കുകളേയും മറികടന്ന് 8.19 ലക്ഷം ലൈക്കുകളാണു കേരള പൊലീസ് വാരിക്കൂട്ടിയിരിക്കുന്നത്. ‘രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പോലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്…’ ഇങ്ങനെ തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പോടെ ഫേസ്ബുക്ക് മലയാളികള്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് കേരള പൊലീസ്.

Top