ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ ; വീട്ടമ്മയെ വിളിച്ചുവരുത്തിയത് വിസയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി : പിടിയിലായത് വധശ്രമ കേസിലെ പ്രതി

സ്വന്തം ലേഖകൻ

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. ചടയമംഗലം മേയിൽ സ്വദേശിയായ അജിയെയാണ് പൊലീസ് പിടികൂടിയത്.

വീട്ടമ്മയെ മൂന്നുദിവസമാണ് അജി വീടിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

കൊല്ലം ചടയമംഗലത്താണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കൊട്ടാരക്കര സ്വദേശിനിയായ യുവതി പീഡനത്തിനിരയായത്. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ തലയിൽ ഇയാൾ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

യുവതിയുടെ വിസയുടെ കാര്യം സംസാരിക്കാനെന്നു പറഞ്ഞാണ് അജി ഈ മാസം ഒൻപതിന് വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് മൂന്നു ദിവസം വീടിനുളളിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു.

വീട്ടമ്മയുടെ തലയിൽ പ്രതി ചുറ്റിക കൊണ്ടടിച്ചതിനിടെ തുടർന്ന് ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ച് പൊലിസിൽ വിവരമറിയിച്ചത്. തുടർന്ന് ഇയാളെ പൊലീസ് അജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് അജി ഏറെ നാളായി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.

Top