അടിയിൽ ലാത്തി പൊട്ടി, അടികൊണ്ടവർ പിഴ നൽകണമെന്ന് കേരളാ പൊലീസ് ;തല്ല് കിട്ടിയതും പോരാ കാശും പോയ ഗതികേടിൽ യൂത്ത് കോൺഗ്രസുകാർ

സ്വന്തം ലേഖകൻ

കുന്നംകുളം: തല്ല് കിട്ടിയതും പോരാ, കയ്യിലുള്ള കാശും പോയ ഗതിയാണ് യൂത്ത് കോൺഗ്രസുകാർക്ക്. പൊലീസ് ലാത്തിച്ചാർജിൽ ലാത്തി പൊട്ടിയതിനാണ് അടി കൊണ്ട 22 യൂത്ത് കോൺഗ്രസുകാരിൽ നിന്നായി 1000 രൂപ വീതം പിഴ ഈടാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയിരുന്നു.ലാത്തിചാർജ്ജിൽ ഫൈബർ ലാത്തികൾ പൊട്ടിയതിന് പൊതുമുതൽ നശിപ്പിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

2020 ജൂലൈ 14നാണ് സംഭവം. ലൈഫ് മിഷൻ അഴിമതിയാരോപണം ഉന്നയിച്ച് നടത്തിയ മാർച്ച് തൃശൂർ റോഡിൽ തടഞ്ഞു.തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു.

പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരമായി ഓരോരുത്തരും 1500 രൂപ വീതം കെട്ടിവെക്കണമെന്നാണ് ജില്ല സെഷൻസ് കോടതി വിധിച്ചിരുന്നത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പിഴയിൽ ഇളവ് നൽകി 1000 രൂപ അടക്കാൻ ഹൈകോടതി നിർദേശം നൽകുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് അടക്കമുള്ളവരിൽ നിന്ന് പിഴ ഈടാക്കിയത്. കോവിഡ് പ്രോട്ടോകോൾ ലംഘനം, ഗതാഗതം തടസ്സപ്പെടുത്തൽ, പൊലീസിനെ കൈയേറ്റം ചെയ്യൽ, കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയത്.

Top