അർച്ചനയുടെ ഭർത്താവ് സുരേഷിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു ;നടപടി യുവതിയുടെ ബന്ധുക്കൾ മൃതദേഹവുമായി റോഡ് ഉപരോധിച്ചതോടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം:വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച അർച്ചനയുടെ ഭർത്താവ് സുരേഷിനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.സുരേഷിനെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേതുടർന്നാണ് അർച്ചനയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചത്.തീപൊള്ളലേറ്റു മരിച്ച അർച്ചനയുടെ പോസ്റ്റുമോർട്ടം പോലും പൂർത്തിയാകുന്നതിനുമുൻപാണ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ പൊലീസ് വിട്ടയച്ചത്.

അർച്ചനയുടെ മൃതദേഹവുമായാണ് നാട്ടുകാരും ബന്ധുക്കളും നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതോടെ തഹസിൽ ദാറും സ്ഥലം എം.എൽ.എയും സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തുകയായിരുന്നു. അർച്ചനയുടെ ഭർത്താവ് സുരേഷിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം.

ഇതുൾപ്പടെയുള്ള ആവശ്യം അംഗീകരിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഒന്നര മണിക്കൂറിലേയാണ് ഉപരോധം തുടർന്നത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഒരു വർഷം മുൻപായിരുന്നു അർച്ചനയും സുരേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പൊലിസിന് മൊഴി നൽകിയിരുന്നു.

Top