ആ പോലീസുകാരനെ പിരിച്ചുവിടണം; സനലിന്റെ ഭാര്യ കരഞ്ഞുപറയുന്നു…

തിരുവനന്തപുരം : പോലീസില്‍ വിശ്വാസമില്ലെന്നും തന്റെ ഭര്‍ത്താവിനെ കൊന്ന പോലീസുകാരനെ പിരിച്ചുവിടണമെന്നും കരഞ്ഞ് പറയുകയാണ് സനലിന്റെ ഭാര്യ വിജി. കണ്ട് നില്‍ക്കുന്നവര്‍ക്ക് നൊമ്പരക്കാഴ്ച്ചയാവുകയാണ് വിജി. ആശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കും വാക്കുകള്‍ കിട്ടുന്നില്ല. പോലീസ് ഇതുവരെയും വീട്ടിലെത്തിയില്ലെന്ന് വിജി കരഞ്ഞുകൊണ്ട് പറയുകയാണ്.

ഭര്‍ത്താവിനെ കൊന്ന സംഭവത്തില്‍ പോലീസ് ഒത്തുകളിയ്ക്കുകയാണ്. കുറ്റക്കാരനായ പോലീസിനെ പിരിച്ചുവിടണം, അല്ലാതെ സസ്‌പെന്‍ഷന്‍ അല്ല. സസ്‌പെന്‍ഷന്‍ നല്‍കി കൊലപാതകിയായ ഡിവൈ.എസ്പിയെ സംരക്ഷിക്കുകയാണ് പോലീസ്. പോലീസിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടുവെന്നും വിജി പറയുന്നു.

എന്നാല്‍, ഡിവൈ.എസ്പി ബി.ഹരികുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പോലും പുറപ്പെടുവിക്കാതെ കീഴടങ്ങാന്‍ ഒരു ദിവസം കൂടി നല്‍കുകയാണ് പോലീസ് ചെയ്തിരിക്കുന്നത്. അതേസമയം, ഹരികുമാര്‍ സംസ്ഥാനം വിട്ടതായി സൂചനയുണ്ട്.

Top