മദ്യപിച്ചെത്തി പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവം :തിരുവനന്തപുരത്ത് പിതാവ് പൊലീസ് കസ്റ്റഡിയിൽ ;പൊലീസ് കേസെടുത്തത് ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യപിച്ചെത്തി പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ പിതാവ് പൊലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി മുരുകനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെഞ്ഞാറമൂട് അമ്പലമുക്കിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.മദ്യപിച്ചെത്തി ഭാര്യയെ മർദിച്ച ശേഷം മുരുകൻ കുഞ്ഞിനെ റോഡിലേക്ക് എറിയുകയായിരുന്നു.

എന്നാൽ ഭാര്യയ്ക്ക് പരാതിയില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും ദൃസാക്ഷികളുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കാമെന്ന് പൊലീസ് അറിയിച്ചു.

Top