അന്ന് പൊലീസ് അരിച്ചുപെറുക്കിയിട്ടും തുമ്പൊന്നും കിട്ടിയില്ല ; യുവതി കാമുകന്റെ വീട്ടിൽ പത്ത് വർഷത്തോളം ഒളിച്ചുതാമസിപ്പിച്ചതിൽ ദുരൂഹതകൾ ഏറെ

സ്വന്തം ലേഖകൻ

പാലക്കാട്: കാമുകിയായ യുവതിയെ പത്ത് വർഷം യുവാവ് വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിൽ ദുരൂഹത പ്രകടിപ്പിച്ച് അയൽവാസികൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിൽ നാട്ടുകാട ദുരൂഹത പ്രകടിപ്പിച്ചതോടെ വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അയിലൂർ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി പരിശോധന നടത്തി.

2010 ഫെബ്രുവരിയിലാണ് അയിലൂർ സ്വദേശിയായ യുവതിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്വേഷണ സംഘം നാടുമുഴുവൻ അരിച്ചുപെറുക്കിയിരുന്നു. എന്നിട്ടും കണ്ടെത്താൻ സാധിക്കാത്ത യുവതിയാണ് തൊട്ടടുത്ത വീട്ടിൽ പത്ത് വർഷം ഒളിച്ചുതാമസിച്ചതെന്ന് പറയുന്നത്. ഇതാണ് നാട്ടുകാരുടെ സംശയങ്ങൾക്ക് ആക്കംകൂട്ടുന്നത്.

മൂന്ന് മുറിയും ഒരു ഇടനാഴിയും മാത്രമുള്ള ഒരു കൊച്ചുവീട്ടിലാണ് ആരുമറിയാതെ റഹ്മാൻ എന്ന യുവാവ് പ്രണയിനിയായ സജിതയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. ഇലക്ട്രിക് ജോലിയിൽ വിദഗ്ദ്ധനായ യുവാവ് മുറിപൂട്ടാൻ വാതിലിന് അകത്തും പുറത്തും യന്ത്ര സംവിധാനം ഘടിപ്പിച്ചിരുന്നു.

ഇതിന് പുറമെ സ്വിച്ചിട്ടാൽ ലോക്കാവുന്ന ഓടാമ്പും സജ്ജീകരിച്ചിരുന്നു. രണ്ടുവയറുകൾ വാതിലിന് പുറത്തേക്കിട്ടിരുന്നതിൽ തൊട്ടാൽ ഷോക്കടിക്കുമെന്ന പേടിമൂലം വീട്ടുകാർ റൂമിനടുത്തേക്ക് പോകാതായി.ആർക്കും സംശയം തോന്നാതിരിക്കാൻ ഇയാൾ മാനസിക വിഭ്രാന്തിയുള്ളതായി അഭിനയിച്ചു. ഭക്ഷണം സ്വന്തം മുറിയിൽ കൊണ്ടുപോയി കഴിച്ചു.

പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഒരിക്കൽ റഹ്മാനെ മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോയിരുന്നു. ഇതോടെ എല്ലാ കാര്യങ്ങളും ബന്ധുക്കളറിയുമെന്ന സ്ഥിതിയിൽ എത്തിയതോടെ മൂന്നുമാസം മുൻപ് യുവാവ് സജിയേയും കൂട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.

എന്നാൽ കഴിഞ്ഞദിവസം നെന്മാറയിൽവച്ച് റഹ്മാനെ സഹോദരൻ കണ്ടതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.

Top